Kozhikode

കോഴിക്കോട് മെഡി. കോളജിൽ പിജി പരീക്ഷാ നടത്തിപ്പിന്‍റെ പേരില്‍ രോഗികളോട് ക്രൂരത; രോഗികളെ പത്തുമണിക്കൂറോളം വരാന്തയില്‍ കിടത്തി

Please complete the required fields.




കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ പിജി വിദ്യാർഥികളുടെ പരീക്ഷയ്ക്കായി രോഗികളെ  പത്തുമണിക്കൂറോളം വരാന്തയില്‍ കിടത്തി. രാവിലെ ഏഴുമണിയോടെയാണ് ഒരു മുന്നറിയിപ്പുമില്ലാതെ പത്താം വാര്‍ഡിലെ ഇരുപത്തഞ്ചോളം രോഗികളെ വരാന്തയിലേക്ക് മാറ്റിയത്. ശസ്ത്രക്രിയ കഴിഞ്ഞ്  പ്രത്യേക പരിചരണം വേണ്ട രോഗികളും ഇതില്‍ ഉള്‍പ്പെടുന്നു. ചിലരെ കട്ടിൽ സഹിതം വരാന്തയിലേക്കു കൊണ്ടുപോയി.

പരീക്ഷ കഴിഞ്ഞു വൈകിട്ട് അഞ്ചുമണിയോടെയാണ് ഇവരെ തിരികെ വാർഡിലേക്കുമാറ്റിയത്. ഫാന്‍ പോലും ഇല്ലാതെയാണ് ഇത്രയും സമയം രോഗികള്‍ വരാന്തയില്‍ കഴിച്ചുകൂട്ടിയത്. ഒരു പരീക്ഷാ ഹാൾ മാത്രമാണുള്ളതെന്നും പിജി വിദ്യാർഥികളുടെ  രണ്ട് പരീക്ഷകൾ ഒരുമിച്ചു വന്നതിനാലാണ് രോഗികളെ മാറ്റേണ്ടി വന്നതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Related Articles

Leave a Reply

Back to top button