
തൃശ്ശൂര്‍; മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ് യുവമോർച്ച.വിമാനത്തിനകത്തെ പ്രതിഷേധം അതിരു കടന്നു.മുഖ്യമന്ത്രിയ്ക്കെതിരായ രോഷം വിമാനത്തിലെ പ്രതിഷേധം കാരണം വഴിതിരിച്ചു വിട്ടു.സി.പി.എമ്മും കോൺഗ്രസും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ എത്തി.മുഖ്യമന്ത്രിക്കെതിരെ യുവമോര്‍ച്ച കരിങ്കൊടി പ്രതിഷേധം തുടരുമെന്ന് സംസ്ഥാന പ്രസിഡൻ്റ് പ്രഫുൽ ചന്ദ്രൻ വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ ഡൽഹിയിലെ പരിപാടിയിലും കരിങ്കൊടി കാണിക്കും.
മുഖ്യമന്ത്രി പിണരായി വിജയനെതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. ഇന്‍ഡിഗോ സൗത്ത് ഇന്ത്യൻ മേധാവിയോട് പ്രതിപക്ഷ നേതാവ് പരാതി ഉന്നയിച്ചു.കണ്ണൂർ സ്വദേശി ആയ ഇന്‍ഡിഗോ എയർ പോർട്ട് മാനേജർ ബിജിത് സമ്മർദത്തിന് വഴങ്ങി എന്നാണ് പരാതി. ഇന്‍ഡിഗോ എയർ പോർട്ട് മാനേജറുടെ റിപ്പോർട്ട് തള്ളണം. ഇന്‍ഡിഗോ മാനേജർ രാഷ്ട്രീയ പോലീസ് സമ്മർദ്ദത്തിന് വഴങ്ങി വ്യാജ റിപ്പോർട്ട് തയ്യാറാക്കി.Ep യുടെ പേര് റിപ്പോർട്ടിൽ നിന്നും ബോധപൂർവം ഒഴിവാക്കി. മുഖ്യമന്ത്രി ഇറങ്ങിയ ശേഷം ആണ് പ്രതിഷേധം എന്ന് കോടിയേരിയും ep യും പറഞ്ഞിട്ടും വ്യാജ റിപ്പോർട്ട് തയ്യാറാക്കി.സൗത്ത് ഇന്ത്യൻ മേധാവി വരുൺ ദ്വിവേദിയോട് സംസാരിച്ച പ്രതിപക്ഷ നേതാവ് ഉടൻ രേഖ മൂലം പരാതി നൽകും.





