Kozhikode

പോക്സോ കേസിലെ പ്രതിയായ റിട്ട. എസ്.ഐ ഇരയുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Please complete the required fields.




കോഴിക്കോട് : പോക്സോ കേസിലെ പ്രതിയായ റിട്ട. എസ്.ഐയെ ഇരയായ പെൺകുട്ടിയുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ വീട്ടിലെ കാർ പോർച്ചിൽ ഇന്ന് പുലർച്ചെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

വിരമിച്ച ശേഷം 2021ലാണ് പോക്സോ കേസിന് ആസ്പദമായ സംഭവമുണ്ടായത്. അയൽവാസിയായ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.

കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ പ്രതി ഇപ്പോൾ ജാമ്യത്തിലായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles

Leave a Reply

Back to top button