Kozhikode

ഗാന്ധി ജയന്തിദിനം സേവനവാരമായി ആചരിച്ചു

Please complete the required fields.




താമരശ്ശേരി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്‍മദിനമായ ഒക്ടോബര്‍ 2ന് താമരശ്ശേരി ചുരത്തിലെ വ്യൂ പോയിന്റ് മുതല്‍ രണ്ടാം വളവ് വരെ 7 കിലോമീറ്ററോളം റോഡിനിരുവശത്തുമുള്ള മാലിന്യങ്ങള്‍ ശേഖരിച്ചു കൊണ്ട് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ട്രാവലര്‍ ക്ലബും കല്ലായ് എന്‍.എസ്.എസ് സ്‌പെഷല്‍ കോളേജ് ടീമും സേവനവാരമായി ആചരിച്ചു. താമരശ്ശേരി ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസര്‍ എം.കെ.രാജീവ് കുമാര്‍ മാലിന്യ ശേഖരണം ഉല്‍ഘാടനം ചെയ്തു.

ട്രാവലര്‍ ക്ലബ്ബ് അംഗങ്ങളുടെ ചുരം നടത്തം എന്‍.എസ് എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ഷാഫി പുല്‍പ്പാറ ഫ്‌ലാഗ് ഓഫ് ചെയ്തു. ചുരം സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ഷൗക്കത്ത് എലിക്കാട് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കല്ലായ് സ്‌പെഷല്‍ കോളേജ് ടീച്ചര്‍ ബീന, എം.ആര്‍.എം. വേയ്സ്റ്റ് മാനേജ്മെന്റ് ഷാഹിദ് കുട്ടമ്പൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പരിപാടിയില്‍ അര്‍ഷിദ് നൂറാംതോട് സ്വാഗതവും ദില്‍ഷാന്‍ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button