
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ – മധ്യ ജില്ലകളിലാണ് ഇന്നും കൂടുതൽ മഴ ലഭിക്കുക. ഒപ്പം മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്ന് അധികൃതര്‍ അറിയിച്ചു . ആലപ്പുഴയിലും എറണാകുളത്തും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് . വരും ദിവസങ്ങളിൽ കാലവർഷം സജീവമായി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത് .
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി നാളെയോടെ ന്യൂനമർദ്ദമായി മാറും. ഇതും മഴയ്ക്ക് അനുകൂല സാഹചര്യം ഒരുക്കും. ജില്ലയുടെ കിഴക്കൻ വന മേഖലയിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയമുണ്ട്. കക്കാട്ടാർ കരകവിഞ്ഞ് ഒഴുകുകയാണ്. മൂഴിയർ ,മണിയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ വീണ്ടും തുറക്കുകയും . ഗുരുനാഥൻ മണ്ണ് ഭാഗത്ത് ഇന്നലെ വൈകിട്ടോടെ മലവെള്ളപ്പാച്ചിൽ ഉണ്ടായെന്നും പറയുന്നു . മഴ ശക്തിപ്പെടുമെന്ന് മുന്നറിയിപ്പുള്ളതിനാൽ കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.





