Kozhikode

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; മൂന്നേകാല്‍ കോടി സ്വര്‍ണ്ണം പിടികൂടി

Please complete the required fields.




കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ആറ് യാത്രക്കാരില്‍നിന്നായി മൂന്നേകാല്‍ കോടി രൂപ മൂല്യം വരുന്ന 6.26 കിലോ സ്വര്‍ണമാണ് ഡി.ആര്‍.ഐയുടെ പരിശോധനയില്‍ പിടികൂടിയത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി കടത്താനായിരുന്നു ശ്രമം. ജിദ്ദയില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രക്കാരെത്തിയത്.

അറസ്റ്റിലായ ആറ് പേരും ഒരേ സംഘത്തില്‍പ്പെട്ടവരാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്. ശരീരത്തില്‍ ഒളിപ്പിച്ചും ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെ ഡി.ആര്‍.ഐക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് കോടികളുടെ സ്വര്‍ണം പിടികൂടിയത്

Related Articles

Leave a Reply

Back to top button