
കുന്ദമംഗലം: ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടേഴ്സ് അസോസിയേഷന് കോഴിക്കോട് ജില്ല സമ്മേളനം അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലത്ത് നടന്ന ചടങ്ങില്‍ ഒമാക് ജില്ലാ പ്രസിഡണ്ട് റഊഫ് എളേറ്റില്‍ അധ്യക്ഷത വഹിച്ചു. മനോരമ കോട്ടയം ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ മുഹമ്മദ് അനീസ് മുഖ്യ പ്രഭാഷണം നടത്തി.
വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് പ്രസിഡണ്ട് ബാബുമോന്, ഒമാക് വയനാട് ജില്ല സെക്രട്ടറി അന്‍വര്‍ സാദത്ത്, സത്താര്‍ പുറായില്‍, ഫാസില്‍ തിരുവമ്പാടി, സോജിത്ത് കൊടുവള്ളി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹബീബി സ്വാഗതവും ജോര്‍ജ് ഫിലിപ്പ് നന്ദിയും പറഞ്ഞു. കൊടുവള്ളി നഗരസഭ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട സോജിത്ത് കൊടുവള്ളിയെയും ബ്രാന്‍ഡിങ്ങില്‍ ഡോക്ടറേറ്റ് നേടിയ റിയാസ് കുങ്കഞ്ചേരിയും കര്‍ണാടക പോലീസ് സൈബര്‍ സെല്‍ വിംഗിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മിഥുന് പീറ്ററെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ രമനീഷ് കുട്ടന് കോരങ്ങാടിനെയും ആദരിച്ചു.
കഴിഞ്ഞ വര്‍ഷം നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സര്‍ട്ടിഫിക്കറ്റും മൊമെന്റോയും വിതരണം ചെയ്തു. പുതിയ ഭാരവാഹികളായി ഫാസില്‍ തിരുവമ്പാടി(പ്രസിഡന്റ്), ഹബീബി(ജനറല്‍ സെക്രട്ടറി), സത്താര്‍ പുറായില്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.





