Kozhikode

ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചശേഷം അമിതവേ​ഗത്തിൽ യാത്ര; ലോറി ഡ്രൈവർ കസ്റ്റഡിയിൽ

Please complete the required fields.




കോഴിക്കോട് : ഉള്ള്യേരിയിൽ ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷം അമിത വേഗതയിൽ പോയ ലോറി ബാലുശ്ശേരി പോലീസ് പിടികൂടി. ലോറി ഡ്രൈവർ കോരങ്ങാട് സ്വദേശി ഹുനൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയിൽ ആയിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.

ബൈക്ക് യാത്രികർ നാറാത്ത് സ്വദേശികളായ കോയ, രവീന്ദ്രൻ എന്നിവർക്ക് പരിക്കേറ്റു. അമിത വേഗതയിൽ പോയ ലോറി പിന്തുടർന്ന് പിടിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീടാണ് പൊലീസ് ഇടപെട്ട് പിടികൂടിയത്. റോഡിലെ ഡിവൈഡറുകൾ ഇടിച്ചു തെറിപ്പിച്ചായിരുന്നു ലോറി മുന്നോട്ട് പോയത്.

Related Articles

Leave a Reply

Back to top button