Kozhikode

ഹോം നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്‌ത്‌ യുവതിയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ

Please complete the required fields.




കോഴിക്കോട് : ജോലി വാഗ്‌ദാനം ചെയ്‌ത്‌ കോഴിക്കോട് വെച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ മലപ്പുറം സ്വദേശി പിടിയിൽ. മലപ്പുറം എടവണ്ണപ്പാറ സ്വദേശി മുഹമ്മദ് അഷ്റഫിനെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റു ചെയ്‌തത്.

ഹോം നഴ്സിങ് സ്ഥാപനം നടത്തുന്നയാളാണ് പ്രതി. 2023 ഓഗസ്റ്റിലായിരുന്നു കേസിന് ആസ്‌പദമായ സംഭവം. ഹോം നഴ്സിങ് സ്ഥാപനത്തിലേക്ക് ജോലിക്ക് ആളെ വേണമെന്ന പരസ്യം കണ്ട് യുവതി ഇയാളെ സമീപിച്ചത്.

അഭിമുഖത്തിനെന്ന വ്യാജേനെ കോഴിക്കോട്ടെ ഒരു ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനം. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ കണ്ണൂരിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ അഷ്റഫിനെ റിമാൻഡ് ചെയ്തു.

Related Articles

Back to top button