Kottayam

വിജയമുറപ്പിച്ച് ചാണ്ടി ഉമ്മൻ; ലീഡ് ഇരുപതിനായിരം കടന്നു

Please complete the required fields.




കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വന്‍ തരംഗം തീര്‍ത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍റെ വജയ കുതിപ്പ് തുടരുന്നു . കൗണ്ടിംഗ് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫിന് ലീഡ് നില ഇരുപതിനായിരം കടന്നിരിക്കുകയാണ്. ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്‍റെ മുന്നേറ്റം ഉണ്ടായിരിക്കുന്നത് .

കഴിഞ്ഞ വട്ടം ജെയ്ക്ക് മുന്നിലെത്തിയ ബൂത്തുകളില്‍ പോലും ഇത്തവണ ചാണ്ടി ഉമ്മനാണ് മുന്നിലെത്തിയിരിക്കുന്നത്. 13 റൗണ്ടായാണ് വോട്ടെണ്ണുന്നത്. 182 ബൂത്തുകളാണ് ആകെയുള്ളത്. 1 മുതല്‍ 23 വരെ ബൂത്തുകള്‍ അയര്‍ക്കുന്നത്താണ്. 24 മുതൽ 28 വരെ മണർകാട്, 29 മുതല്‍ 40 വരെ അകലക്കുന്നം, 41മുതല്‍ 47വരെ ചെങ്ങളം ഈസ്റ്റ്, 48 മുതല്‍ 68 വരെ കൂരോപ്പട, 69 മുതല്‍ 88 വരെ മണർകാട്, 89 മുതല്‍ 115 വരെ പാമ്പാടി, 116 മുതല്‍ 141 വരെ പുതുപ്പള്ളി, 142 മുതല്‍ 154 വരെ മീനടം, 155 മുതല്‍ 171വരെ വാകത്താനം, 172 മുതല്‍ 182 വരെ തോട്ടയ്ക്കാട് എന്നിങ്ങനെയാണ്‌ ബൂത്തുകളുടെ വിവരം. എട്ട് പഞ്ചായത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്.

Related Articles

Leave a Reply

Back to top button