
കോഴിക്കോട് : ഗോവിന്ദപുരത്തെ ആദ്യ സ്കൂൾ 121-ാം പിറന്നാൾ ആഘോഷിച്ചു. സർവീസിൽനിന്ന് വിരമിച്ച പ്രധാനാധ്യാപിക പി. ബീനയ്ക്കുള്ള യാത്രയയപ്പും ചടങ്ങിൽ നടന്നു.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് ചലച്ചിത്രനടൻ അംജിത് മൂസ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയർമാൻ എം.സി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യസമിതി ചെയർപേഴ്സൺ കവിതാഅരുൺ ലോഗോ പ്രകാശനംചെയ്തു. വാർഡ് കൗൺസിലർ ഇന്ദിരാ കൃഷ്ണൻ മുഖ്യാതിഥിയായി. പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ശ്രീകുമാർ കോർമത്ത് സമ്മാനദാനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് മനോജ്, ചേമ്പിൽ വിവേകാനന്ദൻ, വി.പി.ശിവദാസൻ, ബാബു മരക്കാട്ട്, വിശ്വനാഥൻ, എം.സി. വിജയകുമാർ, സ്കൂൾ അധ്യാപകൻ കെ.പി. ശ്രീധരൻ, രജിത എന്നിവർ സംസാരിച്ചു.





