Kozhikode

കോഴിക്കോട്ട് ഏഴുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 6,000 രൂപ പിഴയും

Please complete the required fields.




കോഴിക്കോട്: ബാലുശ്ശേരിയില്‍ ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 6,000 രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി. ബാലുശ്ശേരി പൂനത്ത് എളേങ്ങള്‍ വീട്ടില്‍ മുഹമ്മദ് (49) ആണ് ശിക്ഷിക്കപ്പെട്ടത്. 2021-ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

സംഭവസമയം കുട്ടി വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഈസമയം വീട്ടിലേക്കുവന്ന പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. ഭയന്ന കുട്ടി ഉടനെതന്നെ ഓടിപ്പോയി അച്ഛമ്മയോട് കാര്യം പറയുകയായിരുന്നു. പിന്നാലെ കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ വിവരം അറിയിച്ചു.ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. സുരേഷ്‌കുമാര്‍ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് എം. സുഹൈബ് ആണ് പോക്‌സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്.

Related Articles

Back to top button