
നാദാപുരം : വളയം ടൗണില്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന ചുറ്റുമതില്‍ തകര്‍ന്നുവീണു. വന്‍ ദുരന്തം ഒഴിവായി. ഇന്നലെ വൈകിട്ടാണ് നിര്‍മ്മാണ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കെ മതില്‍ തകര്‍ന്നു വീണത്.
കൂറ്റന്‍ കല്ലുകള്‍ റോഡിലേക്ക് ഘോര ശബ്ദത്തോടെ മറഞ്ഞുവീഴുകയായിരുന്നു. ഈ സമയത്ത് പരിസരത്ത് ആളുകളും വാഹനങ്ങളും ഇല്ലാത്തത് വലിയ ദുരന്തം ഒഴിവാക്കാന്‍ കാരണമായി. ഊരാളുകള്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ആണ് മതില്‍ നിര്‍മ്മാണം കരാറെടുത്തത്.





