Pathanamthitta
പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ സിഐയെ കയ്യേറ്റം ചെയ്ത സംഭവം; എസ്ഐയ്ക്ക് സസ്‌പെൻഷൻ

തിരുവല്ല : പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ സിഐയെ എസ്ഐ കയ്യേറ്റം ചെയ്ത സംഭവത്തിൽ എസ്ഐയ്ക്ക് സസ്‌പെൻഷൻ. മ്യൂസിയം സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹനെയാണ് സസ്പെൻസ് ചെയ്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടേതാണ് നടപടി.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ പ്രധാനമന്ത്രിയുടെ പരിപാടി നടക്കുമ്പോഴാണ് കയ്യേറ്റ ശ്രമം നടന്നത്. പ്രധാനമന്ത്രി വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് പത്തനംതിട്ട കൊടുമണ്‍ സിഐയെ എസ്‌ഐയും സംഘവും ചേര്‍ന്ന് കയ്യേറ്റം ചെയ്തത്.
ഡ്യൂട്ടി തടസപ്പെടുത്തുകയും കൊടുമണ്‍ സിഐയുടെ നെയിം പ്ലേറ്റ് വലിച്ചുകീറുകയും ചെയ്തതായാണ് പരാതി. ആക്രമണം നടക്കുമ്പോള്‍ എസ്‌ഐയും സംഘവും മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് ആരോപണം.





