Idukki

മോശം കാലാവസ്ഥ; ഇന്നത്തെ മിഷൻ ചക്കക്കൊമ്പൻ ദൗത്യം ഉപേക്ഷിച്ചു, നാളെ പുനഃരാരംഭിക്കും

Please complete the required fields.




ഇടുക്കി: ചക്കക്കൊമ്പനെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു. ആദ്യ വെടിയിൽ
കൊമ്പൻ മയങ്ങാത്തതും കനത്ത മൂടൽ മഞ്ഞും മഴയുമാണ് ദൗത്യത്തിന് തിരിച്ചടിയായത്. ആദ്യ ഡോസിന് പിന്നാലെ ബൂസ്റ്റർ ഡോസ് നൽകിയെങ്കിലും ഫലം കണ്ടില്ല. കാലാവസ്ഥ പ്രതികൂലമാകുന്നതിന് മുൻപ് തന്നെ ദൗത്യം പൂർത്തിയാക്കാനായിരുന്നു വനം വകുപ്പിന്റെ ലക്ഷ്യം എന്നാൽ അത് സാധിച്ചില്ല. കുങ്കിയാനകളെ കണ്ടതോടെ ചക്കക്കൊമ്പൻ കാട്ടിലേക്ക് ഓടിപോകുകയായിരുന്നു. കൊമ്പനെ പിടികൂടി റേഡിയോ കോളർ ധരിപ്പിക്കാനുള്ള ശ്രമം ഇനി നാളെ ആയിരിക്കും ഉണ്ടാകുക.

2017 ൽ അരിക്കൊമ്പനെ മയക്കുവെടി വെക്കുന്ന ആദ്യത്തെ ദൗത്യത്തിലും ഇതേ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.ആദ്യ വെടി കൊണ്ടപ്പോൾ അരിക്കൊമ്പൻ ഓടിപ്പോയിരുന്നു. ഇന്ന് ചക്കക്കൊമ്പനും അതെ രീതി തന്നെയാണ്. രണ്ടാം ഡോസ് നൽകുന്നതിനിടയിലാണ് ചക്കക്കൊമ്പൻ കാട്ടിലേക്ക് ഓടിയത്. ഏകദേശം 11 മണിക്കൂറുകളോളം നീണ്ടു നിന്ന ദൗത്യത്തിനൊടുവിലാണ് കൊമ്പന് നേരെ ആദ്യ മയക്കുവെടിവെക്കാൻ വനംവകുപ്പിന് സാധിച്ചത്. അരമണിക്കൂറിനുള്ളിൽ ആന മയങ്ങുമെന്നാണ് കരുതിയിരുന്നത്. ആന മയങ്ങിയാൽ റേഡിയോ കോളർ ഘടിപ്പിക്കാനായി കുങ്കി ആനകളെ തയാറാക്കി നിർത്തിയിരുന്നു. ചക്കക്കൊമ്പനെ മയക്കുവെടിവെക്കാൻ അനുയോജ്യമായ സാഹചര്യമില്ലെന്ന വിലയിരുത്തലിൽ ദൗത്യം ഉച്ച വരെ നിർത്തിവച്ചിരുന്നു. ഇന്ന് രാവിലെ 80 ഏക്കർ കോളനിക്ക് അടുത്തുള്ള പൊന്നു സ്വാമി എസ്റ്റേറ്റിലാണ് ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ആദ്യം കണ്ടത്.

Related Articles

Back to top button