Kozhikode

വടകര ദേശീയ പാതയിൽ വാഹനാപകടം; കാറിടിച്ച് കാൽ നട യാത്രക്കാരൻ മരിച്ചു

Please complete the required fields.




കോഴിക്കോട് : വടകര ദേശീയ പാതയിൽ വാഹനാപകടം. കാറിടിച്ച് കാൽ നട യാത്രക്കാരൻ മരിച്ചു. ദേശീയ പാതയിൽ കുഞ്ഞിപ്പള്ളി ടൗണിലാക്ക് കാറിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചത്. അഴിയൂർ അണ്ടി കമ്പിനിക്ക് സമീപം കളത്തിൽ സജ്‌നഘറിൽ ഷൗക്കത്തലി (50)യാണ് മരിച്ചത്.

ഐ എൻ എൽ പ്രവർത്തകനാണ്. മാധ്യമം പത്രം മുൻ ഫീൽഡ് ഓഫീസറായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും അന്ത്യം സംഭവിച്ചു.

ഉപ്പ : എരിക്കിൽ ഉമ്മർ.

ഉമ്മ:ആസിയ.

സഹോദരങ്ങൾ: മുഹമ്മദ് അലി, സഫിയ ,സൽ‍മ ,സജ്‌ന , സീനത്ത് (ഐഡിയൽ മദ്രസ അദ്ധ്യാപിക ,അഴിയൂർ ).

കബറടക്കം കുഞ്ഞിപ്പള്ളി കബർസ്ഥാനിൽ നടക്കും.

Related Articles

Back to top button