Kannur

ഇ.എം.എസ് മുതൽ എം.ടി വരെ; രാഷ്ട്രീയ-സാഹിത്യ ലോകത്തെ പ്രമുഖരുടെ ഓർമകളുമായി കെ. ബാലകൃഷ്ണൻ, പുസ്തകപ്രകാശനം 30ന്

Please complete the required fields.




കണ്ണൂർ: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. ബാലകൃഷ്ണൻ എഴുതിയ വ്യക്തി രേഖകൾ; സാമൂഹ്യ രേഖകൾ എന്ന പുസ്തകം ഒക്ടോബർ 30 ന് പ്രകാശനം ചെയ്യും.

ലൈബ്രറി കൗൺസിൽ കളക്ടറേറ്റ് മൈതാനത്ത് നടത്തുന്ന കണ്ണൂർ ബുക് ഫെസ്റ്റിൽ വെള്ളിയാഴ്ച 12.30ന് നടക്കുന്ന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയ ചിന്തകനുമായ എം.ജി. രാധാകൃഷ്ണൻ പി. ഗോപിക്ക് നൽകിയാണ് പ്രകാശിപ്പിക്കുക.

ഏഷ്യാനെറ്റിലെ ഗം രാഷ്ട്രീയ ഹാസ്യ വിമർശ പരിപാടിയുടെ അവതാരകനായ എം.വി. നിഷാന്ത് പുസ്തക പരിചയം നടത്തും. ദീർഘമായ പത്രപ്രവർത്തനത്തിനിടയിൽ അടുത്ത് ബന്ധപ്പെട്ട വിവിധ മേഖലകളിലെ പ്രമുഖരെക്കുറിച്ചുള്ളതാണ് പുസ്തകം.

ഇ.എം.എസ്, വൈക്കം മുഹമ്മദ് ബഷീർ, ഇ.കെ. നായനാർ, എം.ടി. വാസുദേവൻ നായർ, കോടിയേരി ബാലകൃഷ്ണൻ, സുകുമാർ അഴീക്കോട്, ചടയൻ ഗോവിന്ദൻ, എം.വി.ആർ., ഒ.എൻ.വി., കടമ്മനിട്ട, കെ. കോയ, എം.എൻ. സത്യാർഥി, ടി.പി. സുകുമാരൻ, നരിക്കുട്ടി മോഹനൻ തുടങ്ങിയവരെക്കുറിച്ചുള്ള സ്മരണയാണ് ഉള്ളടക്കം. കണ്ണൂരിലെ സമയo ബുക്സാണ് പ്രസാധകർ.

Related Articles

Back to top button