India

അതീവ ജാഗ്രത…: ബംഗ്ലാദേശിൽ അഞ്ചാംപനി ബാധിച്ച് മരണസംഖ്യ ഉയരുന്നു; 24 മണിക്കൂറിനിടെ ഏഴ് കുട്ടികൾ കൂടി മരിച്ചു

Please complete the required fields.




ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി (മീസിൽസ്) രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗലക്ഷണങ്ങളോടെ ഏഴ് കുട്ടികൾ കൂടി മരണപ്പെട്ടതോടെ നിലവിലെ രോഗവ്യാപനത്തിൽ ആകെ മരിച്ചവരുടെ എണ്ണം 1,196 ആയി ഉയർന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിനെ (ഡിജിഎച്ച്എസ്) ഉദ്ധരിച്ച് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.

ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം പുതിയ മരണങ്ങൾ അഞ്ചാംപനി സംശയിക്കുന്നവയുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ അഞ്ചാംപനി ബാധ സംശയിച്ച് മരിച്ചവരുടെ എണ്ണം 1,092 ആയി. ലബോറട്ടറി പരിശോധനയിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണങ്ങൾ 104 ആണ്. രോഗവ്യാപനം തടയുന്നതിനായി വിപുലമായ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പെയ്‌നുകൾ ശക്തമാക്കാനുള്ള നീക്കത്തിലാണ് ബംഗ്ലാദേശ് ആരോഗ്യ മന്ത്രാലയം.

ആദ്യ ലക്ഷണങ്ങൾ (വൈറസ് ശരീരത്തിൽ കയറി 10-12 ദിവസത്തിന് ശേഷം):

ഉയർന്ന പനി – പെട്ടെന്ന് പനി വരും, പനി കൂടിക്കൊണ്ടിരിക്കും

ജലദോഷം, മൂക്കൊലിപ്പ്കണ്ണ് ചുവക്കൽ, കണ്ണിൽ നിന്ന് വെള്ളം വരൽതുടർച്ചയായ വരണ്ട ചുമക്ഷീണവും വിശപ്പില്ലായ്മയും

പ്രധാന അടയാളം:

വായ്ക്കുള്ളിൽ വെളുത്ത പാടുകൾ – കവിളിന്റെ ഉൾഭാഗത്ത് ഉപ്പ് തരി പോലുള്ള വെളുത്ത പാടുകൾ. ഇത് അഞ്ചാംപനിയുടെ ഉറപ്പായ ലക്ഷണമാണ്.

ശരീരത്തിൽ ചുവന്ന തടിപ്പ് / ചൊറിച്ചിൽ:

പനി വന്ന് 3-4 ദിവസം കഴിഞ്ഞ് ചെവിക്ക് പിന്നിൽ നിന്ന് തുടങ്ങി മുഖത്തേക്കും പിന്നീട് ശരീരം മുഴുവൻ പടരുന്ന ചുവന്ന പാടുകൾ തടിപ്പുകൾ തമ്മിൽ ചേരുന്നതുപോലെ തോന്നും .നല്ല ചൊറിച്ചിൽ ഉണ്ടാകും.

Related Articles

Back to top button