Thiruvananthapuram

ട്രെയിൻ യാത്രക്കാർക്ക് ഇനി അധിക സുരക്ഷ; കൗണ്ടർ ടിക്കറ്റുകൾക്കും ഇൻഷുറൻസ്, ഒക്ടോബർ 27 മുതൽ പുതിയ സംവിധാനം

Please complete the required fields.




തിരുവനന്തപുരം: ട്രെയിൻ യാത്രകൾ സുരക്ഷിതമാക്കാൻ കൂടുതൽ നടപടികൾ. കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്ന് സുപ്രീംകോടതി റെയിൽവേയ്ക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. ഒക്ടോബർ 27 മുതൽ കൗണ്ടറുകളിൽ നിന്ന് ടിക്കറ്റെടുക്കുന്നവർക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ പോകുന്നത്.

ഉത്തരവ് നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയാൽ റെയിൽവേ ബോർഡ് ഉത്തരവാദിയായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജസ്റ്റിസുമാരായ അഹ്സാനുദ്ദീൻ അമാനുല്ല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദ്ദേശം പുറപ്പെടുവിച്ചത്.

ഐആർസിടിസി വഴി ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന യോഗ്യരായ യാത്രക്കാർക്ക് ബുക്കിംഗ് സമയത്ത് തന്നെ യാത്രാ ഇൻഷുറൻസ് തെരഞ്ഞെടുക്കാം. ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന യോഗ്യരായ യാത്രക്കാർക്ക് മാത്രമേ ഓപ്ഷണൽ യാത്രാ ഇൻഷുറൻസ് ലഭ്യമായിരുന്നുള്ളൂ.

2024 ഫെബ്രുവരി 17 മുതൽ ഒരു യാത്രക്കാരന് പ്രീമിയം 0.45 രൂപ (നികുതി ഉൾപ്പെടെ) ആണ്. എന്നാൽ കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുക്കുന്നവർക്ക് ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷയെക്കുറിച്ചുള്ള വിവരങ്ങൾ റെയിൽവേ പുറത്തുവിട്ടിട്ടില്ല.ഒക്ടോബർ 27 ന് ശേഷം കൗണ്ടറിൽ ടിക്കറ്റ് വാങ്ങുന്ന യാത്രക്കാർ യാത്ര ചെയ്യുന്നതിന് മുമ്പ് ഇൻഷുറൻസ് ഡോക്യുമെന്റേഷൻ, പ്രീമിയം, ക്ലെയിം പ്രക്രിയ എന്നിവ സംബന്ധിച്ച ഏറ്റവും പുതിയ റെയിൽവേ നിർദ്ദേശങ്ങൾ പരിശോധിക്കണം.

Related Articles

Back to top button