Pathanamthitta

സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിന്ന 13കാരിക്ക് നേരെ അതിക്രമം; കുതറിയോടിയിട്ടും പിന്തുടർന്ന് നഗ്നതാപ്രദർശനം, പോക്സോ കേസിൽ 39കാരന് കഠിനശിക്ഷ

Please complete the required fields.




പത്തനംതിട്ട: സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിന്ന 13കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 39കാരന് ഏഴ് വർഷം തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മല്ലപ്പള്ളി വെസ്റ്റ് ആനിക്കാട് നെടുമണ്ണിൽ വീട്ടിൽ വിബിൻ മോൻ വി.പി. (39)യെയാണ് പത്തനംതിട്ട പ്രത്യേക അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. ജഡ്ജി ടി. മഞ്ജിത്താണ് വിധി പ്രസ്താവിച്ചത്.

2025 നവംബർ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലേക്ക് പോകുന്നതിനായി ബസ് കാത്തുനിൽക്കുകയായിരുന്ന പെൺകുട്ടിക്ക് നേരെ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ പെൺകുട്ടി കുതറിയോടിയപ്പോൾ പ്രതി പിന്തുടർന്ന് നഗ്നതാപ്രദർശനം നടത്തിയതായും കേസിൽ പറയുന്നു.

അന്നത്തെ കീഴ്‌വായ്പൂർ പൊലീസ് ഇൻസ്പെക്ടർ ജയ്മോനാണ് സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. തുടർന്ന് തെളിവുകൾ ശേഖരിച്ച് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിന്റെ വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 12 സാക്ഷികളെ വിസ്തരിച്ചു. സാക്ഷിമൊഴികളും ഹാജരാക്കിയ തെളിവുകളും പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് കോടതിയിൽ ഹാജരായി.

Related Articles

Back to top button