Thiruvananthapuram

സംസ്ഥാനത്ത് സ്വർണവില കൂപ്പുകുത്തുന്നു; ഇന്ന് കുറഞ്ഞത് വൻ തുക

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. വില കുറഞ്ഞതോടെ ഇന്ന് ഗ്രാമിന് 13,515 രൂപയിലും പവന് 1,08,120 രൂപയിലുമാണ് വിപണിയിൽ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ സ്വർണവിലയിൽ തുടർച്ചയായ കുറവാണ് പ്രകടമാകുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയിലുണ്ടാകുന്ന മാറ്റങ്ങളും കയറ്റിറക്കങ്ങളുമാണ് സംസ്ഥാനത്തെ സ്വർണവിലയെയും പ്രധാനമായി സ്വാധീനിക്കുന്നത്. സ്വർണത്തിന് പുറമെ സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപ എന്ന നിരക്കിലുമാണ് വ്യാപാരം നടക്കുന്നത്.

Related Articles

Back to top button