Ernakulam

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Please complete the required fields.




എറണാകുളം: ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മ മരിച്ചു. പിറവം മണീട് ഏഴക്കരനാട് കുഴിക്കാട്ടിൽ ശാന്ത കുമാരൻ (60) ആണ് ദാരുണമായി മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ രാമമംഗലം കിഴുമുറി ഉള്ളലിക്കുന്ന് ഭാഗത്തുവച്ചാണ് ശാന്തയ്ക്ക് കടന്നൽക്കുത്തേറ്റത്. ഉള്ളേലിക്കുന്നിൽ വീട്ടുപണിക്ക് പോയി മടങ്ങുന്നതിനിടെ കൂട്ടത്തോടെ എത്തിയ കടന്നലുകൾ ഇവരെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശാന്തയെ ഉടൻ തന്നെ രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്കും അവിടെനിന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി വൈകിയാണ് മരണം സംഭവിച്ചത്. പരേതനായ കുമാരൻകുട്ടിയാണ് ഭർത്താവ്. ശ്യാം (ഡ്രൈവർ, മണീട് ഗ്രാമപഞ്ചായത്ത്), ശ്യാമ എന്നിവരാണ് മക്കൾ. നീതു, അരുൺ എന്നിവർ മരുമക്കളാണ്.

Related Articles

Back to top button