Thiruvananthapuram

ചട്ടങ്ങൾ വളരെ വ്യക്തമാണ്, ഏത് വാഹനത്തിലും ബോർഡ് വെക്കാമെന്ന മന്ത്രിയുടെ വാദം അജ്ഞത മാത്രമാണ്’- പി രാജീവ്

Please complete the required fields.




തിരുവനന്തപുരം: മന്ത്രിമാർക്ക് ഏത് വാഹനത്തിലും സ്റ്റേറ്റ് ബോർഡ് വെച്ച് യാത്ര ചെയ്യാമെന്ന മന്ത്രി കെ.എം. ഷാജിയുടെ വാദത്തിനെതിരെ രൂക്ഷ വിമർശനവുമായി പി. രാജീവ് രംഗത്ത്. ചട്ടങ്ങൾ വളരെ വ്യക്തമാണെന്നും മന്ത്രിമാർക്ക് ഔദ്യോഗികമായി അനുവദിച്ച വാഹനത്തിൽ മാത്രമേ സ്റ്റേറ്റ് ബോർഡ് ഉപയോഗിക്കാൻ പാടുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ഏത് സ്വകാര്യ വാഹനവും ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാമെന്ന മന്ത്രിയുടെ വാദം അജ്ഞത മാത്രമാണെന്നും, നിയമത്തിന് മുന്നിൽ ഇത്തരം കാര്യങ്ങൾ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ന്യായീകരണമാകില്ലെന്നും രാജീവ് കുറ്റപ്പെടുത്തി. പൊതുമേഖലാ സ്ഥാപനത്തിന്റെ വാഹനത്തിൽ സ്റ്റേറ്റ് ബോർഡ് വെച്ച സംഭവത്തിൽ മുൻപ് ഹൈക്കോടതി ഇടപെടുകയും വാഹനം കസ്റ്റഡിയിലെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ശബരിമലയിലെ പാർക്കിംഗ്, സർക്കാർ ബോർഡ് ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്റെ പരിധിയിൽ ഉൾപ്പെടുത്തിയാണ് അന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഈ വിധിയിലെ പ്രസക്തമായ ഖണ്ഡികകൾ പരിശോധിച്ചാൽ ചട്ടങ്ങളെക്കുറിച്ച് പൂർണ്ണ വ്യക്തത ലഭിക്കുമെന്നും, സ്റ്റേറ്റ് ബോർഡ് ഉപയോഗിക്കാൻ അവകാശമുള്ള വ്യക്തികൾക്ക് ഔദ്യോഗികമായി അനുവദിച്ചിട്ടുള്ള നിശ്ചിത വാഹനങ്ങളിൽ മാത്രമേ അത് ഘടിപ്പിക്കാൻ അനുവാദമുള്ളൂവെന്നും പി. രാജീവ് കൂട്ടിച്ചേർത്തു.

Related Articles

Back to top button