Sports

ദേശീയ ടീമിനായി കളിക്കാന്‍ കഴിയില്ലെന്ന് തോന്നുമ്പോള്‍ വിരമിക്കുമെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

Please complete the required fields.




ഗ്രൗണ്ടിലും പുറത്തും ഫുട്‌ബോളിനായി ഇനിയും സംഭാവന നല്‍കാന്‍ കഴിയുമെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ദേശീയ ടീമിനെ സഹായിക്കാന്‍ കഴിവില്ലെന്ന് തോന്നുമ്പോള്‍ താന്‍ പിന്മാറുമെന്നും ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു 41 കാരനായ താരം.

”ഞാന്‍ എല്ലായ്‌പ്പോഴും എന്റെ തീരുമാനങ്ങള്‍, എന്റെ ഭാവി, വര്‍ത്തമാനം എന്നിവയെക്കുറിച്ച് ചിന്തിക്കുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ നിങ്ങള്‍ എന്നെ ഇവിടെ കാണുന്നത്. ഞാന്‍ അത് തുടരും എന്നാണ് ഇതിനര്‍ത്ഥം.” -റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ ഞങ്ങളുടെ പ്രസിഡന്റുമായും ഞങ്ങളുടെ പരിശീലകനുമായും സംസാരിച്ചു. ദേശീയ ടീമിനെ അവര്‍ ആഗ്രഹിക്കുന്നതിലേക്ക് എത്തിക്കാന്‍ എനിക്ക് കഴിയുമെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. എന്നാല്‍ എനിക്ക് ഇവിടെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് തോന്നുമ്പോള്‍ അത് അവസാനിക്കും.” -താരം പറഞ്ഞു.

ഫുട്‌ബോളിന് പുറത്തും ദേശീയ ടീമിന് തന്റേതായ പിന്തുണ നല്‍കകുമെന്നും ആയിരം ഗോള്‍ തികക്കാന്‍ ആഗ്രഹമുണ്ടെന്നും അത് ദേശീയ ജഴ്‌സിയില്‍ കഴിയുകയാണെങ്കിലും കൂടുതല്‍ സന്തോഷിക്കുമെന്നും ക്രിസ്റ്റിയാനോ റൊണാള്‍ ചൂണ്ടിക്കാട്ടി. ഫോം നഷ്ടപ്പെട്ടിട്ടും ദേശീയടീമില്‍ തുടരുന്നതിനെ ആരാധകരില്‍ ചിലര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചിരുന്നു. ചില ടെലിവിഷന്‍ ചാനലുകളും തന്നെ വിമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് താന്‍ മനസ്സിലാക്കുന്നുവെന്നും ഇപ്പോള്‍ സൗദി ക്ലബ്ബ് ആയ അല്‍ നസറിനായി കളിക്കുന്ന സൂപ്പര്‍താരം പറഞ്ഞു. നിലവില്‍ 979 കരിയര്‍ ഗോളുകള്‍ റൊണാള്‍ഡോയുടെ പേരിലുണ്ട്.

Related Articles

Back to top button