Thiruvananthapuram

വീണയുടേതെന്ന് ഇ ഡി പറയുന്ന ഡയറിയില്‍ കോടികളുടെ ഞെട്ടിക്കുന്ന കണക്കുകള്‍; ഇത് മുഹമ്മദ് റിയാസ് കൈക്കൂലി വാങ്ങിയ പണമെന്ന് വാദം

Please complete the required fields.




തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പൊലീസിന് അയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയ്ക്കും ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിനുമെതിരെ ഗുരുതര തെളിവുകള്‍. മെയ് 27ന് തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ഡയറിയില്‍ വീണ സ്വന്തം കൈപ്പടയില്‍ പണമിടപാട് വിവരങ്ങള്‍ എഴുതി സൂക്ഷിച്ചിരുന്നുവെന്നാണ് ഇ ഡി പറയുന്നത്. വീണ കുറിച്ചുവച്ച കണക്കുകള്‍ എന്ന പേരില്‍ ഇ ഡി ചൂണ്ടിക്കാട്ടുന്ന വിവരങ്ങളില്‍ കോടികളുടെ ഇടപാടുകളെക്കുറിച്ചാണ് പറയുന്നത്. ഈ രേഖകളുടെ പകര്‍പ്പാണ് ലഭിച്ചിരിക്കുന്നത്.

പി എ മുഹമ്മദ് റിയാസ് എംഎല്‍എയുടെ വിദേശത്തുള്ള സുഹൃത്ത് ഫൈജാസ് വിപിക്ക് അയച്ചത് 85 ലക്ഷമെന്നാണ് രേഖയില്‍ പറയുന്നത്. നിഖിലിന് മൂന്ന് കോടി, വാരിസ് 1.2 കോടി, ഷൈജല്‍ 3 കോടി എന്നിങ്ങനെയാണ് ഇ ഡി റെഡ് ബുക്കെന്ന് വിശേഷിപ്പിക്കുന്ന ഡയറിയില്‍ കുറിച്ചിരിക്കുന്നത്. ഇതെല്ലാം മുഹമ്മദ് റിയാസ് കൈക്കൂലി വാങ്ങിയ പണമെന്നാണ് ഇ ഡി ആരോപിക്കുന്നത്. ഹവാല ഇടപാടുകളാണെന്ന് നടന്നതെന്ന് തെളിഞ്ഞതായാണ് ഇ ഡിയുടെ വാദം. റിയാസ് ഹവാല ഇടപാടിന് പേഴ്‌സണല്‍ സ്റ്റാഫുകളെ ഉപയോഗിച്ചെന്നും ഇ ഡി ആരോപിക്കുന്നുണ്ട്.

കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടുകള്‍ എന്ന് ഇ ഡി ആരോപിക്കുന്ന പണമിടപാടുകളുടെ വിവരങ്ങള്‍ ഡയറിയിലുണ്ട്. ആകെ ഡെപ്പോസിറ്റ് ഏകദേശം 73 ലക്ഷം രൂപയെന്ന് വീണയുടെ ഡയറിയില്‍ പറയുന്നു. ഫൈജാസിന് അയച്ച് നല്‍കിയത് 38 ലക്ഷമെന്നും ഫൈജാസിന്റെ കണക്ക് പ്രകാരം ആകെ ചെലവ് 14 ലക്ഷത്തിലേറെയെന്നും ഡയറിയിലെ ഒരു പേജില്‍ എഴുതിയിട്ടുണ്ട്.

ആകെ ഇവിടെ നിന്ന് അയച്ച തുക 85 ലക്ഷമെന്നും ഫൈജാസ് ആകെ സ്വീകരിച്ചത് 90 ലക്ഷത്തിലേറെ രൂപയെന്നും റെഡ് ബുക്കിലെ വിവരങ്ങള്‍ പറയുന്നു. പ്രതീക്ഷിക്കുന്ന ബാലന്‍സ് 76 ലക്ഷത്തിലേറെയെന്നും ചില തെളിവുകള്‍ വ്യക്തമാക്കുന്നു. ഡയറിയില്‍ പറയുന്ന ഇടപാടുകളെല്ലാം ഹവാല ഇടപാടുകളാണെന്ന് പൊലീസിന് നല്‍കിയ കത്തില്‍ ഇ ഡി ഉറപ്പിക്കുന്നുണ്ട്. ഇത് സുഹൃത്തുക്കള്‍ തമ്മിലുള്ള കേവലമുള്ള പണമിടപാടല്ലെന്നും ഇ ഡി വ്യക്തമാക്കുന്നു.

Related Articles

Back to top button