Ernakulam

സിഎംആർഎൽ കേസ്: നിർണായക തെളിവുകൾ കൈമാറിയതായി ഇ.ഡി; സി.പി.ഐ സെക്രട്ടേറിയറ്റ് യോഗം ഇന്ന്

Please complete the required fields.




കൊച്ചി: കൊച്ചിയിലെ സി.എം.ആർ.എൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അഴിമതി നിരോധന നിയമപ്രകാരം സർക്കാർ കേസെടുക്കുമെന്ന വിലയിരുത്തലിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പിണറായി വിജയൻ, മകൾ വീണ ടി, ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ മതിയായ തെളിവുകൾ ഇ.ഡി അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഇതിന് പുറമെ കേസുമായി ബന്ധപ്പെട്ട പലരുടെയും ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സർക്കാരിന്റെ അന്തിമ തീരുമാനം കണക്കിലെടുത്ത് തുടർന്നുള്ള നിയമനടപടികൾ കൈക്കൊള്ളാനാണ് ഇ.ഡിയുടെ നീക്കം.
അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പി.എം.എൽ.എ) അന്വേഷണവുമായി ശക്തമായി മുന്നോട്ട് പോകാനാണ് ഇ.ഡിയുടെ പ്ലാൻ. മുൻപ് നടത്തിയ റെയ്ഡുകളിൽ നിന്ന് ലഭിച്ച ഡിജിറ്റൽ രേഖകളും വിവരങ്ങളും കേസിൽ നിർണായക വഴിത്തിരിവായി മാറിയെന്ന് ഇ.ഡി വ്യക്തമാക്കുന്നു.

വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട 20 കോടിയുടെ ഇടപാടുകളുടെ മുഴുവൻ വിവരങ്ങളും കൃത്യമായ ബാങ്ക് രേഖകൾ സഹിതമാണ് ഇ.ഡി റിപ്പോർട്ടിൽ സമർപ്പിച്ചിരിക്കുന്നത്. വീണ-റിയാസ് വിവാഹത്തിന് ശേഷം നടന്ന സാമ്പത്തിക ഇടപാടുകളുടെ നിർണായക തെളിവുകൾ അന്വേഷണസംഘത്തിന്റെ പക്കലുണ്ടെന്നാണ് സൂചന. ഇ.ഡിയുടെ കത്തിന്മേൽ സർക്കാർ ഉടൻ തന്നെ തീരുമാനമെടുക്കും.

ഇതിനിടെ, ഇ.ഡിയുടെ നീക്കത്തിനെതിരെ വിഷയത്തിൽ സി.പി.ഐ തങ്ങളുടെ നിലപാട് ഇന്ന് വ്യക്തമാക്കും. ഇന്ന് ചേരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം വിശദമായി ചർച്ച ചെയ്യും. മുൻപ് വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയ വിഷയമല്ലെന്ന നിലപാടായിരുന്നു സി.പി.ഐ സ്വീകരിച്ചിരുന്നതെങ്കിലും, നിലവിലെ സാഹചര്യത്തിൽ കേന്ദ്ര ഏജൻസിയുടെ നീക്കത്തെ രാഷ്ട്രീയമായിത്തന്നെ പ്രതിരോധിക്കാനാണ് പാർട്ടി തീരുമാനിച്ചേക്കുക.

Related Articles

Back to top button