
തിരുവനന്തപുരം: ഏറിയും കുറഞ്ഞും നീങ്ങുകയായിരുന്ന സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്. ഈ മാസം ആദ്യം സ്വർണവില ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നെങ്കിലും തൊട്ടടുത്ത ദിവസം തന്നെ പിടിവിട്ട് താഴേക്ക് കുതിക്കുകയായിരുന്നു.
ഇന്നേക്ക് 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 305 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒറ്റയടിക്ക് 2440 രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്.
ഇതോടെ കേരളത്തിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14,240 രൂപയും പവന് 1,13,920 രൂപയുമായി. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്.





