Thiruvananthapuram

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 135 രൂപ കുറഞ്ഞു.

നിലവിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,370 രൂപയും പവന് 1,14,960 രൂപയുമാണ് വിപണിവില. കഴിഞ്ഞ ദിവസം ഗ്രാമിന് 14,505 രൂപയും പവന് 1,16,040 രൂപയുമായിരുന്നു വില. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി കുറഞ്ഞാണ് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 29-ാം തീയതി ഉച്ചയ്ക്ക് ശേഷം മാത്രമാണ് വിലയിൽ ചെറിയൊരു വർധനവ് രേഖപ്പെടുത്തിയത്.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 260 രൂപയും 10 ഗ്രാം വെള്ളിക്ക് 2,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Related Articles

Back to top button