India

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര പ്രഖ്യാപിച്ച് ബിസിസിഐ; ബംഗ്ലാദേശ് പര്യടനം അനിശ്ചിതത്വത്തിൽ

Please complete the required fields.




മുംബൈ: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയുടെ തീയതികൾ ബിസിസിഐയും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡും ചേർന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അഫ്ഗാനിസ്ഥാന്റെ ഹോം സീരീസായി നിശ്ചയിച്ചിരിക്കുന്ന ഈ മത്സരങ്ങൾ സെപ്റ്റംബർ 13, 15, 17 തീയതികളിൽ ദില്ലിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഈ വർഷം ജൂണിൽ നടന്ന ടെസ്റ്റ്, ഏകദിന പരമ്പരകൾക്ക് ശേഷമുള്ള ദ്വിരാഷ്ട്ര പരമ്പര പൂർത്തീകരണത്തിന്റെ ഭാഗമായാണ് പുതിയ ടി20 പരമ്പര സംഘടിപ്പിക്കുന്നത്.

എന്നാൽ അഫ്ഗാൻ പരമ്പര പ്രഖ്യാപിച്ചതോടെ, ഇതേ സമയത്ത് നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം പൂർണമായും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. രാഷ്ട്രീയ നിലപാടുകളെയും ബോർഡുകൾ തമ്മിലുള്ള തർക്കങ്ങളെയും തുടർന്ന് നേരത്തെ നിർത്തിവെച്ചിരുന്ന ഈ പര്യടനം പുനരാരംഭിക്കാൻ പുതിയ ബംഗ്ലാദേശ് സർക്കാരും കായിക മന്ത്രാലയവും നയതന്ത്രതലത്തിൽ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും, സെപ്റ്റംബറിലെ ബിസിസിഐ കലണ്ടറിൽ അഫ്ഗാൻ പരമ്പര ഇടംപിടിച്ചതോടെ ആശങ്ക വർധിച്ചിട്ടുണ്ട്.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ബംഗ്ലാദേശിന്റെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സാധിക്കൂ എന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുള്ളതിനാൽ, സർക്കാരുകൾ തമ്മിലുള്ള അന്തിമ തീരുമാനത്തെ ആശ്രയിച്ചായിരിക്കും ഈ പരമ്പരയുടെ ഭാവി.

Related Articles

Back to top button