Thiruvananthapuram

കേരളത്തിൽ സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി

Please complete the required fields.




തിരുവനന്തപുരം: ഉച്ചയ്ക്ക് ശേഷം കേരളത്തിൽ സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ ഇടിവോടെ കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,100 രൂപയും പവന് 1,12,800 രൂപയുമാണ് ഇപ്പോൾ നിലവിലുള്ള വില.

ഇന്നലത്തെ വിലയെ അപേക്ഷിച്ച് ഇന്ന് രാവിലെ സ്വർണ വിലയിൽ ഉയർച്ച ഉണ്ടായിരുന്നു. രാവിലെ ഗ്രാമിന് 14,220 രൂപയും പവന് 1,13,760 രൂപയുമായിരുന്നു വ്യാപാരം നടന്നിരുന്നത്. ഉച്ചയ്ക്ക് ശേഷം പുറത്തുവന്ന പുതുക്കിയ നിരക്കിലാണ് 120 രൂപയുടെ കുറവ് സംഭവിച്ചത്.

Related Articles

Back to top button