Kozhikode

വേനപ്പാറ യുപി സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു

Please complete the required fields.




ഓമശ്ശേരി :വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറികൃഷിക്ക് തുടക്കം കുറിച്ചു.
സ്‌കൂൾ അങ്കണത്തിൽ ഗ്രീൻ ഹൗസിൽ ചട്ടികളിലും ഗ്രോബാഗുകളിലുമായി ആരംഭിച്ച പച്ചക്കറി കൃഷിയുടെ തൈ നടീലിൻ്റെ ഉദ്ഘാടനം മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി ദീപ്‌തി നിർവഹിച്ചു.

കോഴിക്കോട് ഡയറ്റ് ലക്ചറർ ഡോ. എം പ്രബീഷ് പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യാപകരായ ബിജു മാത്യൂ ,സുനീഷ് ജോസഫ്, അനീഷ് ജോസ് ,നിമ്മി കുര്യൻ, ബിജിലസി കെ ,പിടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൃഷ്ണൻകുട്ടി വിദ്യാർഥി പ്രതിനിധി ഫിൽസ മെഹ്റിൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button