Thiruvananthapuram

പിണറായിയെ ഞങ്ങളും പാർട്ടിയിൽ വിമർശിക്കാറുണ്ട്; മാധ്യമങ്ങൾക്ക് മുന്നിൽ പറയാറില്ല’: ഇ.പി. ജയരാജൻ

Please complete the required fields.




തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ പാർട്ടി വേദികളിൽ വിമർശനങ്ങൾ ഉന്നയിക്കാറുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ വ്യക്തമാക്കി. എന്നാൽ അത്തരം കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ ചർച്ച ചെയ്യാറില്ലെന്നും, പറയാനുള്ളത് പാർട്ടിക്ക് അകത്താണ് പറയാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.

മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ കേന്ദ്രീകരിച്ച് പ്രചാരണം നടത്തിയതടക്കം പാർട്ടിയുടെ തോൽവിക്ക് കാരണമായെന്നാണ് സിപിഎം റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. പിണറായിയെ വിമർശിക്കാൻ പാർട്ടിയിലുള്ളവർക്ക് ഭയമുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “ഞങ്ങളെന്തിന് പേടിക്കണം, ഞങ്ങൾ അദ്ദേഹത്തെ വിമർശിക്കാറുണ്ട്” എന്നായിരുന്നു ജയരാജന്റെ മറുപടി.

എന്നാൽ അതൊന്നും മാധ്യമങ്ങളോട് പറയാറില്ലെന്നും, അതെല്ലാം സംഘടനാപരമായ കാര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയിൽ വിമർശനവും സ്വയംവിമർശനവും തെറ്റുതിരുത്തൽ പ്രക്രിയയും പതിവാണെന്നും, തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ യഥാസമയം പാർട്ടിയിൽ വ്യക്തമാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പൂർണ്ണമായി അംഗീകരിച്ച റിപ്പോർട്ടാണ് കേന്ദ്ര കമ്മിറ്റി ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പിലുണ്ടായത് തീർത്തും അപ്രതീക്ഷിതമായ പരാജയമാണെന്നും, എന്തൊക്കെയാണ് വീഴ്ചകളെന്ന് കൃത്യമായി കണ്ടെത്തി തിരുത്തുക എന്നതാണ് പാർട്ടി ഇപ്പോൾ ചെയ്തുവരുന്നതെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി.

Related Articles

Back to top button