Kasargod

രാജിവെച്ച ധർമ്മേന്ദ്ര പ്രധാനെ പുകഴ്ത്തി കേരള കേന്ദ്ര സർവകലാശാല; പ്രതിഷേധവുമായി വിദ്യാർഥികൾ

Please complete the required fields.




കാസർകോഡ് : നീറ്റ് പരീക്ഷയിലെ ക്രമക്കേടിന്റെ പ്രതിഷേധത്തിന്റെ ഭാഗമായി രാജിവച്ച മുൻ വിദ്യാഭ്യാസ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെ പുകഴ്തിയത് കേരള കേന്ദ്ര സർവകലാശാല വിവാദമായി. സർവകലാശാലയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് മന്ത്രിയെ പ്രശംസിച്ചുള്ള കുറിപ്പ് പങ്കുവെച്ചത്.

“മന്ത്രി എന്ന നിലയിൽ ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്ക് സർവകലാശാല ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു” എന്നായിരുന്നു സർവകലാശാലയുടെ പോസ്റ്റിലെ പ്രധാന പരാമർശം.
നീറ്റ് യുജി പരീക്ഷയിലെ ചോദ്യചോർച്ചയും ക്രമക്കേടുകളും രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ചത്.

വിദ്യാർത്ഥികളുടെ പ്രതിഷേധം എന്നാൽ സർവകലാശാലയുടെ ഈ പ്രശംസാ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൻ വിമർശനത്തിന് ഇടയാക്കി. പോസ്റ്റിന്റെ കമന്റ് ബോക്സിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി.”ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കിയ ക്രമക്കേടിന് ഉത്തരവാദിയായ ആളെ പുകഴ്തുന്നതിൽ അർത്ഥമില്ല” എന്നായിരുന്നു മിക്ക കമന്റുകളുടെയും ഉള്ളടക്കം.

നീറ്റ് ക്രമക്കേടിൽ നീതി ലഭിക്കാത്തതിൽ വിദ്യാർത്ഥികൾക്കുള്ള അതൃപ്തിയും കമന്റുകളിൽ പ്രകടമായിരുന്നു. യുവജനങ്ങളുടെ കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ ഗത്യന്തരമില്ലാതെ മന്ത്രി രാജിവെച്ച് മണിക്കൂറുകൾക്കകം ഇത്തരമൊരു പുകഴ്ത്തൽ നടത്തിയത് വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചിട്ടുണ്ട്.
ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ച ഈ കുറിപ്പുകൾക്ക് താഴെ പരിഹാസങ്ങളും ട്രോളുകളുമാണ് നിറയുന്നത്. വിമർശനങ്ങൾ ഉയർന്നിട്ടും പോസ്റ്റ് പിൻവലിക്കാനോ വിശദീകരണം നൽകാനോ സർവകലാശാല തയ്യാറായിട്ടില്ല.

Related Articles

Back to top button