Malappuram

തളിപ്പറമ്പിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Please complete the required fields.




തളിപ്പറമ്പ് :കണ്ണൂർ തളിപ്പറമ്പിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുറുമാത്തൂർ വൈത്തല സ്വദേശിനി വാസന്തി (60) ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ദാരുണമായ സംഭവം.

വീടിന്റെ ഞാലിയിൽ ജോലി ചെയ്യുന്നതിനിടെ വാസന്തിക്ക് പാമ്പുകടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാർ തളിപ്പറമ്പിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ പ്രാഥമിക ചികിത്സ നൽകിയെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് കണ്ണൂർ എ.കെ.ജി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ദിവസങ്ങളോളം ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ കഴിഞ്ഞെങ്കിലും ഇന്നലെയോടെ വാസന്തിയുടെ നില വഷളായി. ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

മഴക്കാലമായതോടെ ജില്ലയിൽ പാമ്പുകടി കേസുകൾ വർധിച്ചുവരുന്നുണ്ട്. വീടിനും പരിസരത്തും വൃത്തിയും ജാഗ്രതയും പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.ഞാലി പോലുള്ള ഇരുണ്ടതും നനവുള്ളതുമായ സ്ഥലങ്ങളിൽ ജോലി ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ വേണമെന്ന് നാട്ടുകാർ പറയുന്നു. . ഒരു സാധാരണ ജോലിക്കിടെ സംഭവിച്ച അപകടം ഒരു കുടുംബത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

ഭർത്താവ് പരേതനായ ഭാസ്കരൻ ആണ്. മക്കൾ: സൗമ്യ, പരേതയായ സന്ധ്യ. മരുമകൻ: പ്രദീപൻ (പാപ്പിനിശേരി).സഹോദരങ്ങൾ: ഭാസ്കരൻ, കമലാക്ഷി, സരോജിനി, കോമളവല്ലി, പരേതയായ പദ്മാവതി.

Related Articles

Back to top button