Thiruvananthapuram
തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ വാഹനമിടിച്ച് പരുക്കേൽപ്പിച്ചു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ വാഹനമിടിച്ച് പരുക്കേൽപ്പിച്ചു. പൊലീസുകാർ സഞ്ചരിച്ച ബൈക്കിൽ ഥാർ ജീപ്പ് ഇടിപ്പിക്കുകയായിരുന്നു.
നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ രണ്ട് സിവിൽ പൊലീസ് ഓഫീസർമാർക്ക് പരുക്കേറ്റു. ബൈക്കിൽ പിന്തുടർന്ന് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് സംഭവം. 2 ബൈക്കുകളിലായി എസ്‌ഐ ഉൾപ്പടെ 3 പൊലീസുകാരാണ് ഉണ്ടായിരുന്നത്. തട്ടിപ്പ് കേസിൽ പ്രതികളായ രണ്ട് പേരാണ് ഥാർ ജീപ്പിനകത്ത് ഉണ്ടായിരുന്നത്.





