India

വിയറ്റ്നാമിലെ ബോട്ടപകടം; കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്‌കാരം നാളെ

Please complete the required fields.




വിയറ്റ്നാമിലെ ബോട്ടപകടത്തില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ സി തോമസ്- ലൗനി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. നാളെ ഉച്ച കഴിഞ്ഞാണ് സംസ്‌കാരചടങ്ങ്. രാവിലെ മുതല്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

ഇന്ന് രാവിലെയാണ് മുംബൈയില്‍ നിന്ന് ദമ്പതികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. കുടുംബാംഗങ്ങളും മന്ത്രിമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും മൃതദേഹം ഏറ്റുവാങ്ങി. ജന്മനാടായ കൊട്ടാരക്കരയിലെത്തിച്ച മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

നാളെ രാവിലെ 10 മണിക്ക് ജൂബിലി മന്ദിര ചാപ്പലിലാണ് പൊതുദര്‍ശനം. ഉച്ചതിരിഞ്ഞ് 3 മണിയോടെ കൊട്ടാരക്കര മാര്‍ത്തോമ്മ പള്ളിയിലാണ് സംസ്‌കാര ചടങ്ങ്. ഇന്നലെ രാത്രിയാണ് വിയറ്റ്‌നാമില്‍ നിന്ന് മൃതദേഹങ്ങള്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്. ദുരന്തത്തില്‍ മരിച്ച തമിഴ്‌നാട്, തെലങ്കാന സ്വദേശികളുടെ മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ എത്തിച്ചു. പരുക്കേറ്റ് ചികിത്സയിലായിരുന്ന 16 ഇന്ത്യന്‍ വിനോദ സഞ്ചാരികളും നാട്ടില്‍ മടങ്ങിയെത്തി.

Related Articles

Back to top button