Ernakulam

റെയിൽപാളം മുറിച്ചുകടത്തിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ, 400 കഷണങ്ങൾ പിടിച്ചെടുത്തു

Please complete the required fields.




കൊച്ചി: തുറമുഖത്തുനിന്ന് റെയിൽപാളം മോഷ്ടിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. വൈപ്പിൻ സ്വദേശി പി.കെ. അഫ്സൽ (52), മട്ടാഞ്ചേരി സ്വദേശി പി.ഐ. താജുദ്ദീൻ (63), അസം സ്വദേശി ചന്ദ്രശേഖർ മാലിക് (46) എന്നിവരെയാണ് എറണാകുളം സൗത്ത് ആർ.പി.എഫ്. പിടികൂടിയത്. റെയിൽപ്പാളം മുറിച്ച് ചെറു കഷണങ്ങളാക്കി വിൽക്കാൻ ശ്രമിക്കുന്നതിനിടെ ആലുവ മാർക്കറ്റിന് സമീപത്തുനിന്നാണ് ഇവർ പിടിയിലായത്.

കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഐലൻഡ് റെയിൽവേ സ്റ്റേഷനിൽനിന്ന് എറണാകുളത്തേക്കുള്ള പാതയിലെ അര കിലോമീറ്ററോളം നീളത്തിലുള്ള പാളമാണ് മോഷണം പോയത്. പ്രതികൾ ലോറിയിൽ കടത്താൻ ശ്രമിച്ച ഉരുക്കുപാളത്തിന്റെ 400 കഷണങ്ങളും, കുറ്റകൃത്യത്തിന് ഉപയോഗിച്ച ഗ്യാസ് കട്ടറും ലോറിയും ആർ.പി.എഫ്. കസ്റ്റഡിയിലെടുത്തു.

തമിഴ്നാട്ടിലെ ആക്രിക്കടയിൽ പാളങ്ങൾ വിൽക്കാനായിരുന്നു പ്രതികളുടെ പദ്ധതി. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാനായത്.

Related Articles

Back to top button