
വയനാട്: വയനാട് നെന്മേനിയിൽ വീണ്ടും കടുവ ഭീതി. ജനവാസ മേഖലയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി.
നമ്പ്യാർകുന്ന് കണ്ണൻകാട് ഭാഗത്തെ കൃഷിയിടങ്ങളിലാണ് ഇന്ന് രാവിലെ കടുവയുടെ കാൽപ്പാടുകൾ നാട്ടുകാർ കണ്ടത്. മേപ്പാടിയിൽ നിന്നെത്തിയ വനപാലക സംഘം സ്ഥലത്ത് പരിശോധന നടത്തി. കാൽപ്പാടുകൾ കടുവയുടേതാണെന്ന് സ്ഥിരീകരിച്ചു.





