
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില നാലാം ദിനവും കുറഞ്ഞു . ഇന്ന് ഗ്രാമിന് 335 രൂപ കുറഞ്ഞ് 13370 രൂപയും പവന് 2,680 രൂപ കുറഞ്ഞ് 1,06,960 രൂപയുമായി.
ഇന്നലെ ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയും കുറഞ്ഞിരുന്നു. 1,09,640 രൂപയായിരുന്നു പവൻ വില. ബുധനാഴ്ച പവന് 200 രൂപ കുറഞ്ഞ് 1,10,800 രൂപയായിരുന്നു വില. ചൊവ്വാഴ്ച 120 രൂപ കുറഞ്ഞ് 1,11,000 രൂപയായിരുന്നു പവൻ വില.അന്താരാഷ്ട്രവിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് ഇന്ന് 78.40 ഡോളർ കുറഞ്ഞ് 4,147.91 ഡോളറായി മാറി. 1.85 ശതമാനമാണ് കുറഞ്ഞത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. യു.എസ്-ഇസ്രായേൽ-ഇറാൻ യുദ്ധവിരാമം പ്രഖ്യാപിച്ചതോടെ തിങ്കളാഴ്ച കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 225 രൂപ കൂടി 13,890 രൂപയും പവന് 1800 രൂപ കൂടി 1,11,120 രൂപയുമായിരുന്നു അന്നത്തെ വില.





