
പാലാ: സിനിമ താരം മിയയുടെ പിതാവ് ജോര്‍ജ് ജോസഫ് (75) അന്തരിച്ചു. പ്രവിത്താനം തുരുത്തിപ്പളളില്‍ കുടുംബാംഗമാണ്. രോഗബാധിതനായി ഒരാഴ്ചയോളമായി ചികിത്സയില്‍ കഴിയുകയായിരുന്നു. സംസ്കാരം പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് പളളിയില്‍ 22ന് ഉച്ചയ്ക്ക് ശേഷം.
ഭാര്യ: മിനി. മക്കള്‍: ജിമി, ജിനി (മിയ). മരുമക്കള്‍: ലിനോ ജോര്‍ജ്, അശ്വന് ഫിലിപ്പ്. മിയയുടെ ഒന്നാം വിവാഹ വാര്‍ഷികത്തിനും മകന്റെ മാമോദിസ ചടങ്ങിനുമുള്പ്പടെ ജോര്‍ജ് ജോസഫ് സജീവമായി പങ്ക് എടുത്തിരുന്നു.




