
ദില്ലി: ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമുകൾ വിമാന ടിക്കറ്റ് റദ്ദാക്കുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് അമിത തുക ഈടാക്കുന്നു എന്ന പരാതിയിൽ കേന്ദ്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
ഡിജിറ്റൽ ടിക്കറ്റ് ബുക്കിംഗ് രംഗത്തെ സുതാര്യതയില്ലായ്മയും ഉപഭോക്തൃ അവകാശ ലംഘനവും പരിശോധിക്കാൻ ഉപഭോക്തൃ കാര്യ വകുപ്പിനോടും സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയോടും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
എയർലൈനുകൾ നിശ്ചയിച്ച തുകയേക്കാൾ കൂടുതൽ തുക ഓൺലൈൻ ഏജൻസികൾ ഈടാക്കുന്നുണ്ടോ? ബുക്കിംഗ് സമയത്ത് കാണിക്കുന്ന ക്യാൻസലേഷൻ വ്യവസ്ഥകൾ തന്നെയാണോ റദ്ദാക്കുമ്പോഴും ഈടാക്കുന്നത്? വിപണിയിലെ മറ്റ് പ്രമുഖ ഓൺലൈൻ ടിക്കറ്റിംഗ് ആപ്പുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കും.കുറ്റം തെളിഞ്ഞാൽ 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ‘അന്യായമായ വ്യാപാര രീതി’ ആയി കണക്കാക്കി കർശന നിയമനടപടികൾ സ്വീകരിക്കും.ഈ ഇളവ് വഴി ദില്ലി സർക്കാരിന് 985 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.





