Kozhikode

മതപണ്ഡിതരുടെ ജീവിതനന്മകൾ മാതൃകയാക്കണം; ജിഫ്രി മുത്തുക്കോയ തങ്ങൾ

Please complete the required fields.




താമരശ്ശേരി : വാവാട് ഉസ്താദിനെപ്പോലുള്ള മതപണ്ഡിതരുടെ ജീവിതനന്മകൾ മാതൃകയായി സ്വീകരിച്ച് അവ സ്വജീവിതത്തിലേക്ക് പകർത്താൻ പരിശ്രമിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ധാർമികമൂല്യങ്ങൾ നിലനിർത്തിക്കൊണ്ട് ജീവിക്കാനും സമൂഹത്തിന് മാതൃകകളായ വ്യക്തിത്വങ്ങളെ വരുംതലമുറകൾക്ക് ഓർമപ്പെടുത്താനും നാം തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. താമരശ്ശേരി പഞ്ചായത്ത് സമസ്ത കോ-ഓർഡിനേഷൻ കമ്മിറ്റി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വാവാട് ഉസ്താദ് അനുസ്മരണസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് സൈനുൽ ആബിദീൻ തങ്ങൾ അധ്യക്ഷനായി. പി.കെ. മുഹമ്മദ് ഹസൻ ദാരിമി, അബ്ദുൽ റസാഖ് ദാരിമി, സയ്യിദ് മിർബാത്ത് തങ്ങൾ, സിദ്ദീഖ് ഫൈസി എന്നിവർ അനുസ്മരണപ്രഭാഷണം നിർവഹിച്ചു.

വാവാട് ഖാസി കെ. അബ്ദുല്ല മുസ്‌ലിയാർ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. കെ. അബ്ദുൽ ബാരി ബാഖവി, അഷ്‌റഫ് തങ്ങൾ തച്ചംപൊയിൽ, എം.പി. ആലി ഹാജി, പി.എ. സമദ് ഹാജി, അഷ്‌റഫ് കോരങ്ങാട്, എം.ടി. അയ്യൂബ് ഖാൻ, പി.ടി. അയമു ഹാജി, സി.കെ. ഇബ്രാഹിം, വി.സി. മുഹമ്മദ് മുസ്‌ലിയാർ, റഫീഖ് ചെമ്പ്ര, ബഷീർ ഹാജി കരീറ്റിപറമ്പ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button