
മംഗളൂരു: രാസലഹരി ഉപയോഗിച്ച് സ്കൂട്ടർ ഓടിക്കുകയും വാഹന പരിശോധനയ്ക്കിടെ സബ് ഇൻസ്പെക്ടറോട് മോശമായി പെരുമാറുകയും ചെയ്ത യുവാവിനെ വിട്ടൽ പോലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാൾ കോൾനാട് സ്വദേശി മുഹമ്മദ് അസ്ബീറാണ് (26) അറസ്റ്റിലായത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് വിട്ടൽ പൊലീസ് സബ് ഇൻസ്പെക്ടർ ബി.എസ്. നായക്കും സംഘവും വിറ്റൽ ഫോർ-വേ ജംഗ്ഷനിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ഹെൽമെറ്റ് ധരിക്കാത്തതിനാൽ സ്കൂട്ടർ പൊലീസ് തടഞ്ഞു.
പ്രതി സബ് ഇൻസ്പെക്ടറോട് അനുചിതമായി പെരുമാറുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു. മയക്കുമരുന്ന് ഉപയോഗിച്ചതായി അസ്ബീർ സമ്മതിച്ചു.തുടർന്ന് വൈദ്യപരിശോധനക്ക് വിധേയനാക്കി മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു.





