Kozhikode

രാമന്റെ ഹാട്രിക് തടഞ്ഞ റഹീമിന് റസാഖിന്റെ ‘സ്റ്റോപ്പ് മെമ്മോ

Please complete the required fields.




കുന്ദമംഗലം : 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്ദമംഗലത്തെ യു.ഡി.എഫ്. സ്ഥാനാർഥിയായ യു.സി. രാമന്റെ ഹാട്രിക് തടഞ്ഞ എൽ.ഡി.എഫ്. സ്ഥാനാർഥി പി.ടി.എ. റഹീമിന് 2026-ൽ യു.ഡി.എഫ്. സ്ഥാനാർഥിയായ എം.എ. റസാഖിന്റെ ‘സ്റ്റോപ്പ് മെമ്മോ’.

2021-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫിന് 05.22 ശതമാനം വോട്ടിന്റെ വർധനയാണുണ്ടായത്. അതേസമയം, എൽ.ഡി.എഫിന് 06.46 ശതമാനം വോട്ട് കുറഞ്ഞു. ബി.ജെ.പി.ക്ക് 02.2 ശതമാനം വോട്ടുകൾ വർധിച്ചു. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിനെക്കാൾ 2602 വോട്ട് യു.ഡി.എഫിന് വർധിച്ചപ്പോൾ 727 വോട്ടിന്റെ വർധനമാത്രമാണ് എൽ.ഡി.എഫിനുണ്ടായത്. ബി.ജെ.പി.ക്ക് 2586 വോട്ടിന്റെ വർധനയുണ്ടായി.

1957-ലും 1960-ലും കോൺഗ്രസാണ് ഇവിടെനിന്ന്‌ വിജയിച്ചത്. 1965-ലും 1967-ലും വി. കുട്ടിക്കൃഷ്ണൻ നായരും (എസ്.എസ്‌.പി.) ജയിച്ചു. 1970-ൽ മുസ്‌ലിം ലീഗിലെ പി.വി.എസ്.എം. പൂക്കോയ തങ്ങളും പിന്നീട് അഖിലേന്ത്യാലീഗിലെ കെ.പി. രാമനും എം.എൽ.എ. മാരായി. 1980-ലും 82-ലും കെ.പി. രാമനായിരുന്നു എം.എൽ.എ. 1987-ലെ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ സി.പി. ബാലൻവൈദ്യർ മണ്ഡലം തിരിച്ചുപിടിച്ചു.

1991-ലും 1996-ലും ബാലൻവൈദ്യരിലൂടെ ഇടതിനൊപ്പം നിന്ന കുന്ദമംഗലം 2001-ൽ യു.സി. രാമനിലൂടെ യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു.2006-ലും യു.സി. ജയിച്ചെങ്കിലും 2011-ൽ ഹാട്രിക് ലക്ഷ്യമിട്ടിറങ്ങിയ യു.സി.യെ കൊടുവള്ളിയിൽനിന്നെത്തിയ പി.ടി.എ. റഹീം തോൽപ്പിച്ച് ഇടതിനൊപ്പം നിർത്തുകയായിരുന്നു.2016-ലും 2021-ലും പി.ടി.എ. റഹീം വിജയം ആവർത്തിച്ചു. നാലാംജയം ലക്ഷ്യമിട്ടിറങ്ങിയെങ്കിലും കേരളത്തിലുടനീളം ആഞ്ഞുവീശിയ യു.ഡി.എഫ്. തരംഗത്തിൽ റഹീമിനും കാലിടറി.

Related Articles

Back to top button