India

തമിഴ്നാട്ടിൽ ‘ദളപതി’ തരംഗം; വിജയ്യ്ക്കും ടിവികെക്കും ആശംസകളുമായി ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി

Please complete the required fields.




ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) തകർപ്പൻ മുന്നേറ്റം നടത്തുന്ന പശ്ചാത്തലത്തിൽ, ആശംസകളുമായി ക്രിക്കറ്റ് താരം വരുൺ ചക്രവർത്തി രംഗത്തെത്തി.

നൂറിലധികം സീറ്റുകളിൽ പാർട്ടി ലീഡ് ചെയ്യുന്നതായും വിജയ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അടുക്കുന്നതായും സൂചനകൾ വന്നതോടെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്പിന്നറായ വരുൺ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ സ്നേഹമറിയിച്ചത്.വിജയ്യോടൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് ‘അണ്ണാ’ എന്ന് കുറിച്ച താരം, താൻ വലിയൊരു ആരാധകനാണെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുകയും ചെയ്തു. രാഷ്ട്രീയത്തിന് പുറമെ ക്രിക്കറ്റ് മൈതാനത്തും മികച്ച ഫോമിലാണ് വരുൺ ചക്രവർത്തി ഇപ്പോൾ തുടരുന്നത്.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി കെകെആറിന് വിജയം സമ്മാനിച്ച താരം കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. സീസണിന്റെ തുടക്കത്തിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ വിക്കറ്റൊന്നും നേടാനാകാതെ പ്രയാസപ്പെട്ടെങ്കിലും, കഠിനമായ തിരിച്ചുവരവിലൂടെ പിന്നീടുള്ള നാല് മത്സരങ്ങളിൽ നിന്ന് പത്ത് വിക്കറ്റുകൾ താരം സ്വന്തമാക്കി.

ഐപിഎല്ലിലെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കവെ, ടൂർണമെന്റിന്റെ തുടക്കത്തിൽ ബാറ്റർമാരെ തുണയ്ക്കുന്ന പിച്ചുകളിൽ സ്പിന്നർമാർക്ക് തിളങ്ങുക പ്രയാസമാണെന്നും എന്നാൽ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ പിച്ച് തങ്ങൾക്ക് അനുകൂലമാകുമെന്നും വരുൺ അഭിപ്രായപ്പെട്ടു.ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റർ ട്രാവിസ് ഹെഡിനെ തളയ്ക്കാനായതാണ് മത്സരത്തിൽ നിർണ്ണായകമായത്. ആംകൃഷ് രഘുവൻഷിയുടെ ബാറ്റിംഗും വരുണിന്റെ ബൗളിംഗും ഒത്തുചേർന്നതോടെ കെകെആർ സീസണിലെ മൂന്നാം വിജയം ആധികാരികമായി നേടിയെടുത്തു.

Related Articles

Back to top button