Kasargod

കാസർകോട്ട് യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം; ആക്രമിച്ചത് സി പി ഐ എം എന്ന് ആരോപണം

Please complete the required fields.




കാസർകോട് : കാസർകോട്ട് യൂത്ത് കോൺഗ്രസ് നേതാവിന് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മാർട്ടിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോടോത്ത് എരുമക്കുളത്ത് ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം . കല്ലിയോട്ട് സംഘടിപ്പിച്ച കൃപേഷ് -ശരത് ലാൽ സ്മൃതിയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ആക്രമിച്ചത് . ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

Related Articles

Leave a Reply

Back to top button