Malappuram

വാക്കുതർക്കം കലാശിച്ചത് വധശ്രമത്തിൽ; പെരിന്തൽമണ്ണയിൽ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി ഗുരുതരാവസ്ഥയിൽ, അറസ്റ്റ്

Please complete the required fields.




പെരിന്തൽമണ്ണ: ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി ഗുരുതരാവസ്ഥയിൽ. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മുൻഷാദിനെ (30) പെരിന്തൽമണ്ണ സി.ഐ. സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു.

തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അരക്കുപറമ്പിലാണ് സംഭവം. വാക്കുതർക്കത്തിനിടെ ഭർത്താവ് ഇബ്രാഹിംപടി ചേരിക്കല്ലൻ മുൻഷാദ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ അരക്കുപറമ്പ് സ്വദേശിനി ചേരിക്കല്ലൻ ഷഫ്‌നയെ (25) ശരീരത്തിൽ ഗുരുതരമായ പൊള്ളലുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button