Kozhikode

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ബ്ല​ഡ് ബാ​ങ്ക്; 35 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി ഡോ. ​എം.​കെ. മു​നീ​ര്‍

Please complete the required fields.




താ​മ​ര​ശേ​രി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ബ്ല​ഡ് ബാ​ങ്ക് സ്ഥാ​പി​ക്കു​വാ​ന്‍ 35 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി ഡോ. ​എം.​കെ. മു​നീ​ര്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം പ​ദ്ധ​തി വ​ഴി​യാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ സ​മ​ഗ്ര വി​ക​സ​നം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് നി​യ​മ​സ​ഭ​യി​ല്‍ എം​എ​ല്‍​എ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യ്ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി പ​ദ​വി ന​ല്‍​ക​ണ​മെ​ന്നും സ്റ്റാ​ഫ് പാ​റ്റേ​ണ്‍ അ​നു​സ​രി​ച്ച് നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നും എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

ദേ​ശീ​യ പാ​ത​യി​ലെ​യും ചു​ര​ത്തി​ലെ​യും അ​പ​ക​ട​ങ്ങ​ളി​ല്‍ പെ​ടു​ന്ന​വ​ര്‍​ക്ക് ആ​ശ്ര​യി​ക്കാ​ന്‍ പ​റ്റു​ന്ന ഏ​ക ആ​ശു​പ​ത്രി എ​ന്ന നി​ല​യി​ല്‍ ഇ​വി​ടെ ട്രോ​മ കെ​യ​റി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും ജീ​വ​ന​ക്കാ​രു​ടെ നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ള്‍ നി​ക​ത്തു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും കേ​ടാ​യി കി​ട​ക്കു​ന്ന ആം​ബു​ല​ന്‍​സി​നു ഫി​റ്റ്‌​ന​സ് ഉ​ള്‍​പ്പെ​ടെ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണ ജോ​ര്‍​ജ് പ​റ​ഞ്ഞ​താ​യും എം​എ​ല്‍​എ അ​റി​യി​ച്ചു

Related Articles

Leave a Reply

Back to top button