Kannur

കണ്ണൂരിൽ സുഹൃത്തിനെ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തി ഓടിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു

Please complete the required fields.




കണ്ണൂർ: സുഹൃത്തിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി ഷഫീഖ് ആണ് മരിച്ചത്.

ഷഫീഖിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രശാന്തൻ ചികിത്സയിൽ തുടരുകയാണ്. പ്രശാന്തന്റെ വീട്ടിലെത്തിയ ഷഫീഖ് അവിടെ വെച്ച് തർക്കമുണ്ടാവുകയും കൈവശമുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് പ്രശാന്തന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷഫീഖ് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് ട്രെയിൻ തട്ടി മരിച്ചത്.

Related Articles

Back to top button