Kannur

തളിപ്പറമ്പ് തിമിരി ബോംബേറ് കേസ്; പത്ത് സിപിഐഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, വിധി നാളെ

Please complete the required fields.




കണ്ണൂര്‍: തളിപ്പറമ്പ് തിമിരി ബോംബേറ് കേസില്‍ പത്ത് സിപിഐഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. തളിപ്പറമ്പ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2011 നവംബര്‍ 27 നായിരുന്നു സംഭവം. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. കുറ്റക്കാര്‍ക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും.

സിപിഐഎം ആലക്കോട് ഏരിയാ മുന്‍ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ പി വി ബാബുരാജ് ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍. ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കം നിലനിന്നിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു ബോംബേറ്.

Related Articles

Back to top button